കുളത്തൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ ആരംഭിക്കുന്ന കൃഷിക്ക് തുടക്കമായി. മേയർ കെ. ശ്രീകുമാർ പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്‌തു. പള്ളിത്തുറ വാർഡ് കൗൺസിലർ പ്രതിഭ ജയകുമാർ, സി.പി.എം ആറ്റിപ്ര എൽ.സി സെക്രട്ടറി വി. സാംബശിവൻ, ആറ്റിപ്ര കൃഷി ഓഫീസർ ഐശ്വര്യ, ആറ്റിൻകുഴി ഗവ.എൽ.പി.എസ് എച്ച്.എം സോഫിയ, സ്‌കൂൾ ടീച്ചേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എം. ഷാജി, കണിയാപുരം സബ് ജില്ലാ സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് മനോജ്‌കുമാർ, ട്രഷറർ രാജേഷ്‌ലാൽ, കെ.എസ്.ടി.എ.ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ഷാനവാസ്, രമേശൻ, സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് രഞ്ജിത്ത്, എസ്.എം.സി.ചെയർമാൻ എം.എ. ഖാദർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം താലൂക്ക് സ്‌കൂൾ ടീച്ചേഴ്സ് സഹകരണ സംഘത്തിന്റെയും കെ.എസ്.ടി.എ കുളത്തൂർ യൂണിറ്റിന്റെയും ആറ്റിൻകുഴി ഗവ.എൽ.പി.സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂളിലെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി നടത്തുന്നത്.