നെടുമങ്ങാട് : എക്‌സൈസ് റെയിഡിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജേന്ദ്രൻ കാണിയുടെ മരണകാരണം കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതാർഹമെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനൻ ത്രിവേണി , ജനറൽ സെക്രട്ടറി കുട്ടപ്പൻ കാണി എന്നിവർ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രാജേന്ദ്രന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ആദിവാസി മഹാസഭയാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ നടന്നിട്ടുള്ള രാജേന്ദ്രൻ കാണി ഉൾപ്പെടെയുള്ള അഞ്ചോളം കൊലക്കേസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിരുന്നു.