തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ പുതുതായി രണ്ടുപേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.വാമനപുരം സ്വദേശിയായ പുരുഷനും (42), കിഴക്കേകോട്ട, കോട്ടയ്ക്കകം സ്വദേശിയായ പുരുഷനുമാണ് (36) കൊവിഡ് സ്ഥിരീകരിച്ചത്. വാമനപുരം സ്വദേശി 18ന് ബസിൽ പൂനെയിൽ നിന്നാണ് വന്നത്. കോട്ടയ്ക്കകം സ്വദേശി 23 ന് ഡൽഹിയിൽ നിന്നും വന്നയാളാണ്. ഇന്നലെ 770 പേർ രോഗനിരീക്ഷണത്തിലായി.419 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.9015 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 23 പേരെ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 112പേർ നിരീക്ഷണത്തിലുണ്ട്. 211സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 193 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 61 സ്ഥാപനങ്ങളിൽ ആയി 1336 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ -10463
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -9015
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 112
ക്വാറന്റൈൻ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1336
പുതുതായി നിരീക്ഷണത്തിലായവർ -770