അങ്കമാലി: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.തുറവൂർ പുല്ലാനി ചാലാക്കൽ വീട്ടിൽ വിഷ്ണു(29), താബോർ മാടശ്ശേരി വീട്ടിൽ സെബി(31),കോക്കുന്ന് പാറയിൽ വീട്ടിൽ അനിൽ(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കറുകുറ്റി മൂന്നാംപറമ്പ് പാലയ്ക്കപറമ്പിൽ വീട്ടിൽ അനു ഗോപാലനെ(30) വെട്ടിയ കേസിലാണ് അറസ്റ്റ്. മൂക്കന്നൂർ ആശുപത്രിയ്ക്ക് സമീപം വച്ചാണ് അനുവിനെ വടിവാളുകൊണ്ട് വെട്ടിയത്.കൈയ്ക്കാണ് വെട്ടേറ്റത്.മുൻവൈരാഗ്യമാണ് ആക്രമണത്തിന്ന പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.മൂന്നുപേരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.