മെസിയെ മറികടന്ന് ഫെഡറർ കഴിഞ്ഞ വർഷം ഏറ്റവുമധികം പണം സമ്പാദിച്ച കായിക താരം
ന്യൂയോർക്ക് : സൂപ്പർ ഫുട്ബാൾ താരങ്ങളായ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കഴിഞ്ഞവർഷം ഏറ്റവുമധികം പണം സമ്പാദിച്ച കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. ഫോർബ്സ് മാഗസിന്റെ പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യ ടെന്നിസ് താരമെന്ന ചരിത്രവും ഫെഡറർ കുറിച്ചു.
803 കോടി
രൂപയാണ് ഫെഡററുടെ പോയവർഷത്തെ ആകെ സമ്പാദ്യം.
കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഫലവും പരസ്യവരുമാനവും കുറഞ്ഞതാണ് മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും വരുമാനം കുറയാൻ ഇടയാക്കിയത്. കളിക്കളത്തിൽനിന്നും പരസ്യങ്ങളിൽ നിന്നുമുള്ള വരുമാനം പരിഗണിച്ചാണ് ഫോർബ്സ് പട്ടിക തയ്യാറാക്കുന്നത്.
ഇന്ത്യയിൽ നിന്ന് കൊഹ്‌ലി മാത്രം
ഫോർബ്സിന്റെ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയാണ്.
66-ാം സ്ഥാനത്താണ് കൊഹ്‌ലി ഇൗവർഷം. 2019 ൽ നൂറാം സ്ഥാനത്തും 2018 ൽ 83-ാം സ്ഥാനത്തുമായിരുന്നു.
196 കോടിരൂപയോളമാണ് കൊഹ്‌ലിയുടെ സമ്പാദ്യം.
കഴിഞ്ഞവർഷം ഇത് 188 കോടിയും 2018 ൽ 180 കോടിയുമായിരുന്നു.
793 കോടി രൂപയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാംസ്ഥാനത്ത്.
785
കോടിയാണ് മെസിയുടെ സമ്പാദ്യം
721
കോടിയുമായി നെയ്‌മർ നാലാമത്.
35
ഫോർബ്സിന്റെ 100 പേരുടെ പട്ടികയിൽ 35 പേരും ബാസ്കറ്റ് ബാൾ താരങ്ങളാണ്. ഫുട്ബാളിൽ നിന്ന് 14 പേരും ടെന്നിസിൽ നിന്ന് ആറുപേരും. ക്രിക്കറ്റിൽ നിന്നും കൊഹ്‌ലി മാത്രം.
രണ്ട് വനിതകൾ
രണ്ട് വനിതകൾ മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ. ടെന്നിസ് താരങ്ങളായ നവോമി ഒസാക്കയും സെറീന വില്യംസും.