തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബാൾ ക്ലബ് രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ കൂടി നൽകി. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അംഗങ്ങളായ ജോബി ജോസഫ്, ആൻ മേരി, റിക്കി അലക്സാണ്ടർ എന്നിവർ ചേർന്ന് മന്ത്രി ഇ.പി.ജയരാജന് ഗുളികകൾ കൈമാറി. കഴിഞ്ഞ മാസം ഒരു ലക്ഷം ഗുളികകൾ ബ്ലാസ്‌റ്റേഴ്‌സ് നൽകിയിരുന്നു.