b

തിരുവനന്തപുരം: കെ.എസ്.ഇ.ബി പബ്ലിക് റിലേഷൻസ് കാര്യാലയത്തിന്റെ പടിയിറങ്ങുംമുമ്പ് ലെയ്സൺ ഓഫീസർ ബാജി.കെ വൈദ്യുതി ഭവനിലെ എല്ലാ കരാർ തൊഴിലാളികൾക്കും അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ സമ്മാനിച്ചു.

105 കാരാർ തൊഴിലാളികളാണ് വൈദ്യുത ഭവനിലുള്ളത്. ലോക്ക് ഡൗൺ അയതിനു ശേഷം ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വന്നതോടെ എല്ലാ ദിവസവും ഇവർക്കു ജോലിയില്ലതായി. ഇതോടെ ദുരിതത്തിലായവർക്ക് ബാജി സമ്മാനിച്ച കിറ്റ് വലിയ ആശ്വാസമായി. മറ്റാർക്കും തോന്നാത്ത ഒരു നല്ല കാര്യം ചെയ്‌തതിൽ കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള ബാജിയെ പ്രശംസിച്ചു. അദ്ദേഹമാണ് കിറ്റ് വിതരണം നിർവഹിച്ചതും. വർക്കല സ്വദേശിയായ ബാജി മൂന്നു വർഷത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിലെ സേവനത്തിനു ശേഷം 27 വർഷം മുമ്പാണ് കെ.എസ്.ഇ.ബിയിലെത്തുന്നത്.