anand

ചെന്നൈ : കൊവിഡ് ലോക്ക് ഡൗണിൽ ജർമ്മനിയിൽ മൂന്നുമാസത്തോളം കുടുങ്ങിപ്പോയ മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ഇന്നലെ ഇന്ത്യയിൽ മടങ്ങിയെത്തി. ജർമ്മനിയിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാനുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ആനന്ദ് കഴിഞ്ഞദിവസം ബംഗ്ളുരു വിമാനത്താവളത്തിൽ എത്തിയത്.

ഫെബ്രുവരിയിൽ ബുണ്ടസ് ലിഗ ചെസ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് ആനന്ദ് ജർമ്മനിയിലേക്ക് പോയത്. ഫ്രാങ്ക് ഫുർട്ടിലായിരുന്ന ആനന്ദ് ലോക്ക് ഡൗൺ കാലത്ത് റഷ്യയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ ഒാൺ ലൈൻ കമന്ററി നടത്തിയിരുന്നു. ഒാൺ ലൈൻ ചെസ് ടൂർണമെന്റുകളിലും സജീവമായിരുന്നു.