ചാലക്കുടി: മുരിങ്ങൂർ ധനലക്ഷ്മി ബാങ്കിൽ നടന്ന കവർച്ചാശ്രമത്തിന്റെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സമീപത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയായി മുരിങ്ങൂരും കൊരട്ടിയിലും പുതുതായി ചുറ്റിത്തിരിഞ്ഞവരെക്കുറിച്ച് വിശദമായ തെരച്ചിൽ നടക്കുന്നു. ഇതര സംസ്ഥാനക്കാരാണ് കവർച്ചാ ശ്രമത്തിന് പിന്നിലെന്നും പൊലീസ് കരുതുന്നു. അധികം വൈകാതെ കേസിൽ തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.