മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാൾ ക്ളബുകൾക്ക് തിങ്കളാഴ്ച മുതൽ പഴയതുപോലെ ഫുൾ ടീമായി ട്രെയിനിംഗ് തുടങ്ങാമെന്ന് സർക്കാർ അറിയിച്ചു. ആദ്യം 10 പേർക്കും പിന്നീട് 14 പേർക്കുമാണ് ഗ്രൂപ്പ് ട്രെയിനിംഗിന് അനുമതി നൽകിയിരുന്നത്. ജൂൺ 11ന് ലാലിഗ മത്സരങ്ങൾ പുനരാരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.