cm

തിരുവനന്തപുരം: ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലെ ഇളവുകളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് സർക്കാർ നാളെ അന്തിമ തീരുമാനം എടുക്കും. ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയും വകുപ്പു സെക്രട്ടറിമാരും പങ്കെടുക്കും. സംസ്ഥാനത്തെ ഓരോ വകുപ്പുകളിലും വരത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ തീരുമാനമാകും.