തിരുവനന്തപുരം: പ്രവാസികളുമായി ഇന്നലെ രണ്ട് വിമാനങ്ങൾ തലസ്ഥാനത്തെത്തി. രാത്രി 9ന് മസ്‌കറ്റിൽ നിന്നെത്തിയ വിമാനത്തിൽ 177 യാത്രക്കാരുണ്ടായിരുന്നു. 11ന് ദുബായിൽ നിന്നാണ് 175 പേരുമായി രണ്ടാമത്തെ വിമാനം എത്തിയത്. യാത്രക്കാരെ ജില്ലാടിസ്ഥാനത്തിൽ 20 പേരടങ്ങുന്ന സംഘങ്ങളാക്കിയാണ് പൊലീസും ആരോഗ്യവകുപ്പും വിമാനത്താവള അധികൃതരും ചേർന്ന് പുറത്തെത്തിച്ചത്. വിവിധ ജില്ലകളിലേക്ക് യാത്രാക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസുകളും ഏർപ്പെടുത്തി. ബാംഗ്ലൂർ (154), ഡൽഹി (64 )​ എന്നിവിടങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളും ഇവിടെയെത്തി. തിരുവനന്തപുരത്ത് നിന്ന് 475 യാത്രക്കാരുമായി സ്‌പെഷ്യൽ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 11ന് ബിഹാറിലേക്ക് പുറപ്പെട്ടു.