തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് ശുചീകരണ ദിനമായി സർക്കാർ പ്രഖാപിച്ച പശ്ചാത്തലത്തിൽ നിയമസഭാ സമുച്ചയത്തിൽ ശുചീകരണ പ്രവൃത്തിയിലേർപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ വളപ്പിലെ മാലിന്യം നീക്കം ചെയ്യാൻ കൂട്ടായ പരിശ്രമമാണ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്നതെന്ന് സ്പീക്കർ പറഞ്ഞു. മഴക്കാലം വരുന്നതോടെ പകർച്ചവ്യാധികളുടെ ആധിക്യം വർധിക്കും. നിലവിലുള്ള കൊവിഡ് ഭീഷണിക്കുമപ്പുറത്ത് പുതിയ ഭീഷണിയും വരാൻ പോകുകയാണ്. പരമാവധി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും ശുചീകരണം നടത്തുന്നതും ഇന്ന് വീടുകളിലും വേണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു.