ന്യൂയോർക്ക്: കറുത്ത വർഗക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യു.എസ് നഗരങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുന്നു. ന്യൂയോര്‍ക്കിലടക്കം ഒട്ടേറെ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ മിലിട്ടറി പൊലീസും രംഗത്ത് ഇറങ്ങി. കൊലപാതകം നടന്ന മിനിയപലിസില്‍ കലാപം തുടരുകയാണ്.
പ്രതിഷേധക്കാര്‍ വാഹനങ്ങളും പൊലീസ് സ്റ്റേഷനും ബാങ്കുകളും അടക്കം ഒട്ടേറ സ്ഥാപനങ്ങള്‍ക്ക് തീവച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും റബര്‍ ബുളളറ്റിനുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. നാഷണല്‍ ഗാര്‍ഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്. ലോസാഞ്ചലസ്, ഡെന്‍വര്‍, ഡെട്രോയിറ്റ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധങ്ങൾ അക്രമാസക്തമായി.
വാഷിംഗ്‌ടണിലും വൈറ്റ് ഹൗസിന് പുറത്തും പ്രതിഷേധക്കാര്‍ എത്തി. ഡെട്രോയിറ്റില്‍ പ്രതിഷേധക്കാര്‍ക്കുനേരെയുണ്ടായ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുറ്റാരോപിതനായ പൊലീസുകാരന്‍ ഡെറക് ചോവിന്‍ ഒന്‍പത് മിനിറ്റോളം ജോര്‍ജ് ഫ്ലോയ്ഡിനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് വന്നു.
പൊലീസുകാരനായ ഡെറക് ചോവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലം പ്രതിഷേധം അടങ്ങുന്നില്ല. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ജോര്‍ജ് ഫ്ലോയ്ഡിന്‍റെ അവസാനവാക്കുകള്‍ ചൊല്ലിയാണ് പ്രതിഷേക്കാര്‍ തെരുവിലിറങ്ങുന്നത്.