തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇളവുകൾ കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് സർക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാന അതിർത്തിയിൽ പാസ് നിർത്തലാക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. കേരളാ അതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരും. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മാത്രമെ സംസ്ഥാനം ഇളവുകൾ ഏർപ്പെടുത്തുകയുള്ളൂവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.