കല്ലമ്പലം: എസ്.ബി.ഐ മടവൂർ ശാഖയുടെ എ.ടി.എം തകരാർ പരിഹരിക്കണമെന്ന് കോൺഗ്രസ് മടവൂർ, പുലിയൂർകോണം മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. ശാഖയുടെ മുന്നിലുള്ള എ.ടി.എം കൗണ്ടർ സാങ്കേതിക തകരാർ മൂലം ഉപയോഗിക്കാൻ കഴിയാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ലോക്ക് ഡൗൺ കാരണം പലരും പണം നിക്ഷേപിക്കാനും പിൻവലിക്കാനും പ്രസ്തുത എ.ടി.എമ്മിനെയാണ് ആശ്രയിക്കുന്നത്. എ.ടി.എമ്മിൽ റീത്ത് വച്ച് പ്രതിഷേധിക്കുകയും മാനേജർക്ക് നിവേദനവും നൽകി. മണ്ഡലം പ്രസിഡന്റുമാരായ എം.ജി. മോഹൻ ദാസ്, അനിൽകുമാർ, കെ. ധർമ്മശീലൻ, കുറിച്ചിയിൽ സുനിൽ കുമാർ, ജാൻ, അഫ്സൽ, അച്ചു സത്യദാസ് തുടങ്ങിയർ പങ്കെടുത്തു.