terror-attack

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ മാദ്ധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ബോംബാക്രമണം. ഒരു മാദ്ധ്യമപ്രവര്‍ത്തകനും ഡ്രൈവറുമടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ടെലിവിഷന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

മാദ്ധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. ഈ മാസം അഫ്‌ഗാനിസ്ഥാനിലെ പ്രസവ ആശുപത്രിയിലും ശവസംസ്‌കാര ചടങ്ങിലും ഭീകരാക്രമണം നടന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരുമടക്കം 26ഓളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.