chennithala-

ആലപ്പുഴ: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിശ്വാസിസമൂഹം ഉന്നയിക്കുന്ന വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ പാസ് കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.