saithali

ആലുവ: തോട്ടുമുഖം വൈ.എം.സി.എക്ക് സമീപം ബൈക്കിടിച്ച് കാൽനട യാത്രികൻ തത്ക്ഷണം മരിച്ചു. തോട്ടുമുഖം തങ്ങളുടെ ജാറത്ത് പുത്തൻമാളിയേക്കൽവീട്ടിൽ സൈത് പൂക്കോയ തങ്ങളുടെ മകൻ സൈദാലികോയ തങ്ങളാണ് (65) മരിച്ചത്.

കീഴ്മാട് കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന കൊച്ചി സ്വദേശി സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. സൈദാലികോയ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഭാര്യ: ജസീറബീഗം. മക്കൾ: മദനിഷാ, ഷിഹാബ്. മരുമക്കൾ: താഹിറ, ഷമീറ.