പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി അങ്ങാടിയിൽ ക്വാറന്‍റീനിലായിരുന്ന കുടുംബാംഗങ്ങളുടെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിന്‍റെ മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ഉടമസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുന്നുംപുറത്ത് കെ.ജെ ജോസഫിന്‍റെ വീടിന് നേരെയാണ് പുലർച്ചെ കല്ലേറുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം ഇന്നലെ വൈകുന്നേരമാണ് ജോസഫ് നാട്ടിയിലെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുടുംബം വീട്ടിലാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.