ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇരുപതോളം പേർക്ക് എതിരെ പൊലീസ് കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്. കരിമണൽ കൊണ്ടുപോകുന്നതിന് എതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം.