ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായി നടന്നു. പുലർച്ചെ ആനത്തലവട്ടം ശ്രീധർമ്മശാസ്താക്ഷേത്ര മുഖ്യ പൂജാരി അനീഷ് പോറ്റി, ഗുരുക്ഷേത്ര മേൽശാന്തി മുടപുരം സനൽ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ക്ഷേത്രാചാര വിധികളുടെ ഭാഗമായുള്ള പൂജാ ചടങ്ങുകൾ നടന്നു. വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായുള്ള സഹസ്ര മഹാഗുരുപൂജ ഭദ്രദീപം തെളിച്ച് ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണി ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഗുരുക്ഷേത്രസമിതി ട്രഷറർ ചന്ദ്രസേനൻ, വൈസ് പ്രസിഡന്റ് എസ്. സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി എസ്. പ്രശാന്തൻ, ലീഗൽ അഡ്വൈസർ ചിറയിൻകീഴ് എ. ബാബു, ഭരണസമിതി അംഗങ്ങളായ രാജൻ സൗപർണിക, പുതുക്കരി സിദ്ധാർത്ഥൻ, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, ശ്രീനാരായണ വൈദിക സമിതി ജില്ലാ സെക്രട്ടറി ബിജു പോറ്റി, സഭവിള ശ്രീനാരായണാശ്രമം സെക്രട്ടറി ഡി. ജയതിലകൻ, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, ട്രസ്റ്റ് അംഗങ്ങളായ സുഭാഷ്, സന്തോഷ് പുതുക്കരി എന്നിവർ പങ്കെടുത്തു. ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തജനങ്ങൾക്കു ക്ഷേത്രത്തിൽ പ്രവേശനം നൽകിയിരുന്നില്ല. ക്ഷേത്ര മുഖമണ്ഡപത്തിൽ വക്കം രമണി ടീച്ചറുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ സംഗീതാർച്ചനയും നടന്നു.