മലയിൻകീഴ്: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണം ജനദ്രോഹമാണെന്നാരോപിച്ച് കോൺഗ്രസ് മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് നക്കോട് അരുൺ അദ്ധ്യക്ഷത വഹിച്ചു. കരിങ്ങൽ രാജശേഖരൻ നായർ, കണ്ടല അബുബക്കർ, ടി. ഗിരിസുധൻ, ആനന്ദ് രാജ് എന്നിവർ സംസാരിച്ചു.