udhav-thakkare

മുംബയ്: ഒരു കൊവിഡ് കേസ് പോലും സംസ്ഥാനത്തെ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം നല്‍കി. വൈറസ് ബാധയില്‍ നിന്ന് സംസ്ഥാനം പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരൊറ്റ കേസ് പോലും മറച്ചുവയ്ക്കരുതെന്ന് ആദ്യ ദിവസം മുതല്‍ താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാരണം നമുക്കിതില്‍ നിന്ന് പുറത്ത് വരണം. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ വലിയ അപകടമുണ്ടാക്കുമെന്നും സംസ്ഥാനത്ത് വൈറസ് കൂടുതല്‍ പടരുമെന്നും ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 65,168 കൊവിഡ് കേസുകളുള്ള മഹാരാഷ്ട്ര, രാജ്യത്ത് ഏറ്റവുമധികം വൈറസ് ബാധിച്ച സംസ്ഥാനമാണ്. ഇതുവരെ 2,197 രോഗികളാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.