rain-

കോട്ടയം: മഴ കനക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് 40 സെ.മി. കൂടി ഉയർത്തും. നിലവിൽ 20 സെ.മി. വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്സ് അധികജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അല‍ർട്ട് ബാധകമാണ്.