നെടുമങ്ങാട്: ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിയും അമൂല്യ വസ്‌തുക്കളും വിൽക്കാനുള്ള ബോർഡിന്റെയും സർക്കാരിന്റെയും നീക്കത്തിനെതിരെ നെടുമങ്ങാട് ശ്രീകോയിക്കൽ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സമിതി അംഗം തമ്പാനൂർ സന്ദീപ് ഉദ്ഘാടനം ചെയ്‌തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ നെടുമങ്ങാട് വി. ശ്രീകുമാർ, താലൂക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് ചെമ്പകശേരി, വൈസ് പ്രസിഡന്റുമാരായ വിജയൻ, അനിൽ, സംഘടനാ സെക്രട്ടറി എസ്. ശങ്കർ റാം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുരേഷ് നന്ദി പറഞ്ഞു.