നെടുമങ്ങാട്: ഹിന്ദു ഐക്യവേദി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് റവന്യൂ ടവർ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി. ജില്ലാ ട്രഷറർ നെടുമങ്ങാട് വി. ശ്രീകുമാർ, താലൂക്ക് ജനറൽ സെക്രട്ടറി കരകുളം സുരേഷ്, താലൂക്ക് ട്രഷറർ വിശ്വൻ ശങ്കർ, താലൂക്ക് സെക്രട്ടറി സുരേഷ് ചെമ്പകശേരി എന്നിവർ നേതൃത്വം നൽകി.