malayinkil

മലയിൻകീഴ്: യുവമോർച്ചയുടെ നേതൃത്വത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ എല്ലാവർക്കും മാസ്‌കുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ' മാസ്‌കിംഗ് കാമ്പെയിൻ ' ആരംഭിച്ചു. വിളവൂർക്കൽ പഞ്ചായത്തിൽ നടന്ന കാമ്പെയിൻ സിനിമാ - സീരിയൽ താരം മൃദുല വിജയന് വീട്ടിലെത്തി മാസ്‌ക് നൽകി ബി.ജെ.പി കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് കുന്നുവിള ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ ജയകുമാർ, വിപിൻ, പ്രവീൺ, അനിൽ ബാബു, ശിവൻപിള്ള, അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.