നെടുമങ്ങാട്: നഗരസഭാ ചെയർമാനും അധികൃതരും ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ റിലേ സമരം അവസാനിപ്പിച്ചു. ഗുജറാത്തിൽ നിന്നും വന്നവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന പൊലീസ് അറിയിപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമാപന യോഗം നഗരസഭാ പ്രതിപക്ഷ നേതാവ് ടി. അർജുനൻ ഉദ്ഘാടനം ചെയ്‌തു. കെ.ജെ. ബിനു, കരുപ്പൂര് സതീഷ് കുമാർ, എൻ. ഫാത്തിമ, സജാദ് മന്നൂർക്കോണം, ഹസീന, ആർ.ആർ. രാജേഷ്, രത്നാകരൻ, തോട്ടുമുക്ക് പ്രസന്നൻ എന്നിവർ സംസാരിച്ചു.