നെടുമങ്ങാട്: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു കുടുംബത്തിന് ആയിരം രൂപ ധനസഹായ പദ്ധതി അരുവിക്കര ഗ്രാമപഞ്ചായത്തിലെ വട്ടക്കുളം വാർഡിൽ അക്ഷര നഗർ പട്ടിക ജാതി കോളനിയിൽ സിന്ധുവിന്റെ കുടുംബത്തിന് തുക നൽകി അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്മോഹൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1,551 കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജമീലാബീവി. ആർ, വികസന കമ്മിറ്റി അംഗം എ. മനാഫ്, ബാങ്ക് ജീവനക്കാരി നിഷ എന്നിവർ പങ്കെടുത്തു.