പാലോട്: ഭാരതീയ മസ്‌ദൂർ സംഘ് (ബി.എം.എസ് ) സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാലോട് ഗവൺമെന്റ് ആയുർവേദ ആശുപത്രി ശുചീകരിച്ചു. ഡോ. രേഖ, ഡോ. ദീപക്, ആശുപത്രിയിലെ മറ്റു ജീവനക്കാർ എന്നിവരും ബി.എം.എസ് പാലോട് യൂണിറ്റിലെ പ്രവർത്തകരും നേതൃത്വം നൽകി.