നെടുമങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മദിനത്തോടനുബന്ധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി കരകുളം പഞ്ചായത്തിൽ നിർദ്ധന കുടുംബത്തിന് ' തണലേകാം ഭവന പദ്ധതി ' പ്രകാരം വീടുവച്ചു നൽകുമെന്ന് നേതാക്കൾ അറിയിച്ചു. തറക്കല്ലിടൽ കർമ്മം രമേശ്‌ ചെന്നിത്തല നിർവഹിച്ചു. കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി അദ്ധ്യക്ഷനായി. വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഡി.സി.സി ഭാരവാഹികളായ പി.എസ്. പ്രശാന്ത്, കല്ലയം സുകു, തേക്കട അനിൽകുമാർ, ജയൻ മനേഷ് രാജ്, അഡ്വ.എൻ. ബാജി,നെട്ടിറച്ചിറ ജയൻ, ഡി.സി.സി മെമ്പറും ഭവന നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കായ്പ്പാടി അമീനുദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സുകുമാരൻ നായർ, സി.പി. വേണുഗോപാൽ, രാജേന്ദ്രൻ നായർ, അഖിൽ ജെ.എസ്, എറിക് സ്റ്റീഫൻ, ബാഹുൽ കൃഷ്ണ, നിർമ്മാണ കമ്മിറ്റി കൺവീനർ ഷമീം എന്നിവർ പങ്കെടുത്തു.