brandy

വൈപ്പിൻ : വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ കാർ പിന്തുടർന്ന പൊലീസ് 13 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പിടികൂടി. ഞാറക്കൽ എളങ്കുന്നപ്പുഴ വീട്ടിൽ ബോണി ആന്റണിയാണ് (30) അറസ്റ്റിലായത്. എല്ലാം ഒരു ലിറ്ററിന്റെ കുപ്പികളായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസ് പരിസരത്തുവെച്ച് ഞാറക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. എസ്.ഐ സൗമ്യൻ, എ.എസ്.ഐ ഹരിക്കുട്ടൻ എന്നിവരാണ് ജീപ്പിൽ കാറിനെ പിന്തുടർന്ന് മാലിപ്പുറം വളപ്പ് മാർക്കറ്റിന് അടുത്തുവെച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.