തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 1,31,651 പേരാണ് മടങ്ങിയെത്തിയത്. വിമാനത്തിൽ 19,662, കപ്പലിൽ 1621, ട്രെയിനിൽ 9796, സ്വകാര്യവാഹനങ്ങളിൽ 1,00,572 പേരുമാണെത്തിയത്. വിവിധ ജില്ലകളിലായി 1,34,654 പേർ നിരീക്ഷണത്തിലാണ്. വീടുകളിലും സർക്കാ‌ർ കേന്ദ്രങ്ങളിലുമായി 1,33,413 പേരും ആശുപത്രികളിൽ 1241 പേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 67,371 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 64,093 പരിശോധനാഫലം നെഗറ്റീവാണ്. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 12,506 സാമ്പിളുകൾ ശേഖരിച്ചതിൽ 11,604 ഫലം നെഗറ്റീവായി.