കിളിമാനൂർ: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ച് വീണ് ആരോഗ്യവകുപ്പിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം. പപ്പാല ശ്രീനിലയത്തിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ലില്ലി കുമാരിയാണ് (55) മരിച്ചത്. ചിതറയിലുള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരവേ തൊളിക്കുഴി ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.
റോഡിലെ ഹമ്പ് മറികടക്കുന്നതിനിടെ ലില്ലി കുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയിടച്ച് വീണ ലില്ലിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാമനപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ അറ്റൻഡറാണ് ലില്ലി.
മക്കൾ: സൂരജ്, സൂര്യ. മരുമക്കൾ: മാളവിക, ഷാജി.