തിരുവനന്തപുരം: ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടിയ നിർദ്ധന കുടുംബത്തിന് മുരുക്കുംപുഴ ലയൺസ് ക്ലബ് സഹായം നൽകി . കിടപ്പുരോഗിയായ മകളുടെ ചികിത്സയ്ക്ക് മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ മണക്കാട്ടുവിളാകം വീട്ടിൽ ആരിഫാബീവിക്കും കുടുംബത്തിനും 5000 രൂപയും 1000 രൂപയ്ക്കുള്ള നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റും മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ്‌ എം.ജെ.എഫ്. ലയൺ എ.കെ. ഷാനവാസ്‌ നൽകി. സെക്രട്ടറി ലയൺ അബ്ദുൽ വാഹിദ്, ലയൺ ഷാജിഖാൻ, ലയൺ മോഹൻദാസ്, അജിതാ മോഹൻദാസ്, സതീഷ്‌കുമാർ, ജോർജ് ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.