thazhzva

ഓച്ചിറ: മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ പത്തംഗസംഘം വീട് തല്ലിത്തകർത്തു. തഴവ വടക്കുംമുറി കിഴക്ക് തണ്ടാശ്ശേരിൽ കിഴക്കതിൽ സുദർശനന്റെ വീടാണ് തകർത്തത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം ജനലുകളുടെ ചില്ലുകളും പൂമുഖത്ത് ഇട്ടിരുന്ന കസേരകളും മറ്റ് ഫർണിച്ചറുകളും തകർക്കുകയായിരുന്നു. കുളിമുറിയുടെ വാതിൽ, സിറ്റൗട്ടിലെ ഈറ കൊണ്ട് നിർമ്മിച്ച കർട്ടൻ, ജലവിതരണത്തിനായുള്ള മോട്ടോർ തുടങ്ങിയവയും നശിപ്പിച്ചു. സുദർശനന്റെ മക്കളുമായുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറ പൊലീസ് കേസെടുത്തു.