train
TRAIN

തിരുവനന്തപുരം: ലോക്ക് ഡൗണിൽ നിശ്ചലമായ ജനജീവിതം കൂടുതൽ ഉഷാറാക്കിക്കൊണ്ട്,​ സംസ്ഥാനത്ത് നിറുത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ ഭാഗികമായി ഇന്ന് പുനരാരംഭിക്കും. ആറ് ട്രെയിനുകളാണ് ഇന്നുമുതൽ ഓടുന്നത്. 'ശ്രമിക്' ട്രെയിനുകൾ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം സർവീസ് നടത്തും.

ഓടുന്ന ട്രെയിനുകൾ ഇവ

1. തിരുവനന്തപുരം - കോഴിക്കോട്‌ ജനശതാബ്ദി (02076): പുലർച്ചെ 5.45ന്‌ . കോഴിക്കോട്ടുനിന്ന്‌ 1.45ന്‌ (എല്ലാദിവസവും)

2. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (02082): 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ (ബുധനും ഞായറും ഒഴികെ)

3.തിരുവനന്തപുരം - ലോകമാന്യ തിലക് (06346): രാവിലെ 9.30ന്‌ .

ലോകമാന്യ തിലകിൽ നിന്ന്‌ രാവിലെ 11.40ന്‌ (എല്ലാദിവസവും)

4.എറണാകുളം ജംഗ്ഷൻ - നിസാമുദീൻ മംഗള എക്‌സ്‌പ്രസ് (02617): ഉച്ചയ്ക്ക് 1.15ന്‌. നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

5.എറണാകുളം ജംഗ്ഷൻ - നിസാമുദീൻ (തുരന്തോ) എക്‌സ്‌പ്രസ് (02284): ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും.

മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽ നിന്ന്‌ രാത്രി 9.35ന്

6. തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജംഗ്ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച രാവിലെ 7.45ന്

എറണാകുളം ജംഗ്ഷൻ - തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് ഒന്നിന്‌

മാർഗനിർദ്ദേശങ്ങൾ


■കൺഫേംഡ് ടിക്കറ്റുള്ളവർക്ക് മാത്രം യാത്ര

■ടിക്കറ്റുകൾ 120 ദിവസം മുമ്പുവരെ ബുക്ക് ചെയ്യാം

■ രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല

■ ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പ് സ്റ്റേഷനിലെത്തണം

■ആരോഗ്യ സേതു ആപ്പ് മൊബൈലിൽ വേണം

■ സ്റ്റേഷനിൽ റിസർവ്ഡ്, പ്ലാറ്റഫോം ടിക്കറ്റുകൾ നൽകില്ല

■ഓൺലൈൻ /കറന്റ് ബുക്കിംഗ് കൗണ്ടറുകൾ വഴി ട്രെയിൻ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെ മാത്രമേ കറന്റ് ടിക്കറ്റുകൾ ലഭിക്കൂ.

■മാസ്‌ക് ധരിക്കണം,​ സാനിറ്റൈസർ കൈയിലുണ്ടാകണം,​ സാമൂഹ്യ അകലം പാലിക്കണം

■ ട്രെയിനിൽ കാറ്ററിംഗ് സ്റ്റാൾ, പാൻട്രി എന്നിവ പ്രവർത്തിക്കില്ല

■ സംസ്ഥാന സർക്കാരിന്റെ ഇ-പാസ്,​ റോഡ് യാത്ര, ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കണം

റിസർവേഷൻ കൗണ്ടറുകൾ

തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, എറണാകുളം സൗത്ത്, ആലുവ, തൃശൂർ. തിരുവനന്തപുരം,​ എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ കൗണ്ടറുകൾ രാവിലെ 8 മുതൽ രാത്രി 8 വരെ. മറ്റ് എട്ട് സ്റ്റേഷനുകളിൽ രാവിലെ മുതൽ വൈകിട്ട് 5 വരെ.

സ്‌റ്റോപ്പ് ക്രമീകരണം
നേത്രാവതി എക്‌സ്‌പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കി. മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.