oc

തിരുവനന്തപുരം: സ്‌കൂൾ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാൻ ഒരിക്കൽ അവർ തുറന്നെതിർത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വിക്ടേഴ്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാൻ എൽ.ഡി.എഫിന് 14 വർഷവും കൊവിഡും വേണ്ടിവന്നുവെന്നും ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. 2005ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇടതുപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് യു.ഡി.എഫ് സർക്കാർ തുടങ്ങിയ വിക്ടേഴ്‌സ് ഇന്ന് രാജ്യത്തെ മുൻനിര ഓൺലൈൻ വിദ്യാഭ്യാസ ചാനലാണ്.