bank

തിരുവനന്തപുരം: അംഗ സംഘങ്ങളുടെയും ഇടപാടുകാരുടെയും സൗകര്യാർത്ഥം കേരള ബാങ്ക് രൂപീകരിച്ച ഏഴ് റീജിയണൽ ഓഫീസുകളുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരിധിയിൽ വരുന്ന ബാങ്കിന്റെ ശാഖകളും അംഗസംഘങ്ങളും ഉൾപ്പെടുന്ന കിഴക്കേകോട്ടയിലെ റീജിയണൽ ഓഫീസ് ഉദ്‌ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ആഫീസർ പി.എസ്. രാജൻ, ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, തിരുവനന്തപുരം റീജിയണൽ ഓഫീസ് ജനറൽ മാനേജർ ഇൻ ചാർജ് കെ.മോഹനൻ എന്നിവർ പങ്കെടുക്കും. എറണാകുളത്ത് കോർപ്പറേറ്റ് ഓഫീസും ഇന്ന് പ്രവർത്തനം ആരംഭിക്കും.