child-and-elephant

തിരുവനന്തപുരം കൊഞ്ചിറവിള ഉമാമഹേശ്വര മഠത്തിൽ മഹേഷ് കൃഷ്ണന്റെ മകൾ ഭാമസരസ്വതിയും വളർത്തു പുത്രിയായ ഉമാദേവി എന്ന ആനയും തമ്മിലുള്ളത് അപൂർവ സൗഹൃദത്തിന്റെ കഥയാണ്. ഇരുവരുടെയും സൗഹൃദത്തിൽ കൂടപ്പിറപ്പുകൾ പോലും തോറ്റുപോകും. അടുത്തമാസം 2 വയസ് തികയുന്ന ഭാമ, ആനക്കമ്പത്തിൽ മറ്റാരെക്കാളും ഒരുപടി മുന്നിൽത്തന്നെയാണ്. തന്റെ ചട്ടക്കാരൻ പറഞ്ഞാലും അനുസരിക്കാൻ മടിക്കുന്ന ഉമാദേവി ഭാമകുട്ടി ഒന്ന് നോക്കിയാൽ മതി പൂച്ചകുട്ടിയെ പോലെ അനുസരിക്കും. അതാണ് ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം.

കാമറ: ദിനു പുരുഷോത്തമൻ