തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 27ന് കുവൈറ്റിൽ നിന്ന് നെടുമ്പാശേരി വഴി വന്ന കാട്ടാക്കട സ്വദേശിയായ സ്ത്രീ (54), 28ന് കുവൈറ്റിൽ നിന്നെത്തിയ കാട്ടാക്കട സ്വദേശിയായ സ്ത്രീ (40), കുവൈറ്റിൽ നിന്ന് 30ന് എത്തിയ ആലംകോട് കരവാരം സ്വദേശിയായ പുരുഷൻ (42), ആനാട് സ്വദേശിയായ പുരുഷൻ (33) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന തലസ്ഥാനവാസിയായ ഒരാൾ രോഗമുക്തി നേടി. പെയിന്റിംഗ് തൊഴിലാളിയായ ആനാട് സ്വദേശി 28ന് മൂന്നു സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛർദ്ദിച്ച് അവശനായതോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയിൽ രോഗസാദ്ധ്യത കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. 27ന് തമിഴ്നാട്ടിൽ പോയിരുന്ന ഇയാൾക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനും സമ്പർക്കമുണ്ടായവരെ കണ്ടെത്താനും നടപടികൾ ആരംഭിച്ചു. ജില്ലയിൽ 42 കൊവിഡ് രോഗികളാണുള്ളത്. ജില്ലയിൽ പുതിയ ഹോട്ട്സ്‌പോട്ടുകളില്ല.
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -11091
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -9505
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 112
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1474
ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം - 687