ന്യൂയോർക്ക് : 1956 ലെ മെൽബൺ ഒളിമ്പിക്സിൽ മൂന്ന് സ്വർണമെഡലുകൾ നേടിയ അമേരിക്കൻ സ്‌പ്രിന്റ് ഇതിഹാസം ബോബി മോറോ ടെക്‌സാസിൽ അന്തരിച്ചു. 84 വയസായിരുന്നു.
മെൽബണിൽ 100, 200 മീറ്ററുകളിലും 4 x 100 റിലേയിലുമാണ് മോറോ സ്വർണം നേടിയത്. റിലേയിൽ അമേരിക്കൻ ടീം ലോക റെക്കാഡും കുറിച്ചിരുന്നു. ജെസി ഒാവൻസിന് ശേഷം ഒരു ഒളിമ്പിക്സിൽ മൂന്ന് സ്വർണം നേടിയ ആദ്യ അത്‌ലറ്റിക്സ് താരമായിരുന്നു മോറോ. പിന്നീട് കാൾലൂയിസും ഉസൈൻ ബോൾട്ടും ഇൗ നേട്ടം കരസ്ഥമാക്കി.
1956 ലെ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ സ്പോർട്സ് മാൻ ഒഫ് ദ ഇയർ ആയിരുന്നു. കരിയറിൽ 11 തവണ ലോക റെക്കാഡ് തിരുത്തിക്കുറിച്ചിട്ടുണ്ട്.