ന്യൂഡൽഹി : കളിക്കളത്തിൽ ശാന്തസ്വഭാവം കൊണ്ട് വൈകാരിക മുഹൂർത്തങ്ങളെ കീഴടക്കുന്ന മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി ജീവിതത്തിൽ അത്ര ശാന്തനല്ലെന്ന് ഭാര്യ സാക്ഷി. ക്രിക്കറ്റിനെക്കുറിച്ച് ധോണി എപ്പോഴും ആവേശവാനാണെന്നും ക്രിക്കറ്റാണ് മഹിയുടെ ആദ്യ ഭാര്യയെന്നും സാക്ഷി പറയുന്നു. ലോക്ക് ഡൗൺ കാലത്ത് ധോണി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നിട്ടും വിരമിക്കൽ സംബന്ധിച്ച വ്യാജവാർത്തകൾ ആരാണ് പരത്തിയതെന്ന് അറിയില്ലെന്നും സാക്ഷി പറഞ്ഞു.