തിരുവനന്തപുരം: പുകഞ്ഞു തീരേണ്ടതല്ല യുവത്വമെന്നും പുകവലിയെ ഇല്ലായ്‌മ ചെയ്യാൻ യുവതലമുറ പ്രതിജ്ഞ ചെയ്യണമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. ലോക പുകയില വിരുദ്ധദിനത്തിൽ ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ സ്‌കൂളുകളിൽ എൻ.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'നാം നമ്മെ മറക്കല്ലേ, ലഹരിയിൽ മയങ്ങല്ലെ ' എന്ന കാമ്പെയിനിന്റെ ബ്രോഷർ പൂവച്ചൽ ഗവ. വൊക്കേഷണൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയർ ജിസാനയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, കൗൺസിലർ ഹരിശങ്കർ, കേന്ദ്ര സെൻസർ ബോർഡ് അംഗം നൂറനാട് ഷാജഹാൻ, ഫൗണ്ടേഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ സാബു സൈനുദ്ദീൻ, സുന്ദർ കുമാർ, സീനത്ത്, സഹിത തുടങ്ങിയവർ പങ്കെടുത്തു.