നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ ആറുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 75 ആയി. മച്ചക്കോണം, പോതവിള സ്വദേശിയായ യുവതി (33), മണവാളക്കുറിച്ചി, പെരിയവിള സ്വദേശിയായ യുവതി ( 25 ), കന്യാകുമാരി സൗത്ത് കുണ്ടൽ സ്വദേശി യുവതി ( 24 ), വള്ളവിള സ്വദേശിയായ യുവതി (35), കുളച്ചൽ റീത്തപുരം സ്വദേശിയായ യുവാവ് (39), ഇയാളുടെ ഭാര്യ ( 35 )എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നുവന്ന ഇവരെ ആരുവാമൊഴിയിൽ സ്ഥാപിച്ചിട്ടുള്ള ചെക്‌പോസ്റ്റിലെത്തിലാണ് പരിശോധിച്ചത്. തുടർന്ന് ഇവരെ കന്യാകുമാരിയിലെ ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്‌തു. പരിശോധന ഫലം വന്നതിനെ തുടർന്ന് ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്നലെ 5പേർ കൂടി ജില്ലയിൽ രോഗമുക്തി നേടി.