ചാവക്കാട്: പാലയൂർ കണ്ണിക്കുത്തി പള്ളിക്ക് പിന്നിൽ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പാലയൂർ കാവതിയാട്ട് ക്ഷേത്രത്തിനടുത്ത് കടയങ്കര വീട്ടിൽ സുജിത്തി(29)നാണ് കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.