മറ്റത്തൂർ: ഒമ്പതുങ്ങൽ കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ഗ്രാനൈറ്റ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കമ്പനിയിലെ രണ്ട് ഡ്രൈവർമാർക്കെതിരെ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. 10 ദിവസം മുൻപ് ജോലിയിൽ പ്രവേശിച്ച കണ്ണൂർ സ്വദേശിയായ ഷൈനിനാണ് (50) മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഷൈൻ മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചാലക്കുടി സെന്റ് ആശുപത്രിയിലും ചികിത്സ തേടി. ഷൈൻ 23 വർഷം ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.