മാനന്തവാടി: ഇടിമിന്നലേറ്റ് ഒന്നേകാൽ വയസ്സുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. എടവക പഞ്ചായത്തിലെ പാതിരിച്ചാൽ പന്നിയിൽ ആദിവാസി കോളനിയിൽ അനീഷ് ​​- മുത്തു ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അമ്മയുടെ മടിയിലായിരുന്ന കുഞ്ഞ് ഇടിവെട്ടേറ്റ് ബോധരഹിതയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: കൃഷ്ണപ്രിയ, ശ്രീദേവി, പ്രിയ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.