മാനന്തവാടി: മദ്ധ്യവയസ്‌കന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പൊലീസ് ചെക്കിംഗ് പോയിന്റുകൾ സ്ഥാപിച്ചു. മൊബൈൽ പട്രോളിംഗ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ്‌മേധാവി ആർ.ഇളങ്കോ അറിയിച്ചു.

മാനന്തവാടിയിലേക്ക് പ്രവേശിക്കുന്നതിന് മൂന്നു വഴികൾ മാത്രമേ തുറക്കുകയുള്ളൂ. മാനന്തവാടി നാലാംമൈൽ, മാനന്തവാടി കാട്ടിക്കുളം, മാനന്തവാടി കണ്ണൂർ എന്നീ റോഡുകളിലൂടെ ചെക്കിംഗ് പോയിന്റിലെ കർശനപരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളു. മറ്റു റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.

അത്യാവശ്യകാര്യങ്ങൾക്കെല്ലാതെ വാഹനങ്ങളുമായി വരുന്നവരെ ചെക്കിംഗ് പോയിന്റുകളിൽ നിന്നു മടക്കി അയക്കും.

വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധി കണ്ടെയ്ൻമെന്റ് സോണിൽ പെടുത്തിയതിനാൽ അവശ്യസാധനങ്ങൾ വില്പന നടത്തുന്ന പഴം, പച്ചക്കറി, പലവ്യഞ്ജന കടകളും മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാവു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചുകൊണ്ടായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്.

ബാവലി ചെക്ക് പോസ്റ്റ് വഴി ജില്ലയിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ മാനന്തവാടി ടൗണിൽ ചരക്ക്ഇറക്കേണ്ടതല്ലാത്ത വാഹനങ്ങൾ യാതൊരു കാരണവശാലുംമാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിർത്താൻപാടില്ലാത്തതും,കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെഭാഗമായി മാനന്തവാടി സ്‌റ്റേഷൻ പരിധിയിൽ ആളുകൾ അനാവശ്യമായിവീടുകളിൽ നിന്നും പുറത്ത് ഇറങ്ങുകയോ അലഞ്ഞ് തിരിഞ്ഞ്‌നടക്കുകയോ മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലത്ത്കാണപ്പെടുകയോ ചെയ്താൽ കർശന നിയമ നടപടികൾസ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു